Posts

അസോള കൃഷി.

Image
            നമുക്ക് വളരെ എളുപ്പത്തിൽ കൃഷി ചെയ്യാൻ പറ്റുന്ന, പശു, കോഴി, താറാവ് പോലെ യുള്ള ജീവികൾക്ക് തീറ്റയാക്കാൻ പറ്റുന്നതുമായ ഒരു വിളയാണ് അസോള. Asola.  ഇത് കൃഷി ചെയ്യാൻ ആവശ്യമായ സാധനങ്ങൾ  1:-plastic sheet 2:-പച്ച ചാണകം  3:-മണ്ണ്  4:- അസോള വിത്ത്  ഒരു ഷീറ്റ് വിരിച്ചു കുളം പോലെ ആക്കുക. ശേഷം അതിലേക് കല്ലില്ലാത്ത മണ്ണ് ഇടുക. ശേഷം ഒരേ നിരപ്പിൽ വിരിക്കുക. ഏകദേശം 2inch കനത്തിൽ വേണം വിരിക്കാൻ. ശേഷം അതിലേക്ക് ചാണക വെള്ളം ഒഴിക്കുക. ശേഷം ടാങ്കിലേക് വെള്ളം നിറച്ചു വിത്തിടുക. 

അമൃത് പാനി

അമൃത് പാനി ആവശ്യമായ വസ്തുക്കൾ :- 1-ചാണകം        :-   2kg 2-ഗോ മൂത്രം      : -1liter 3-ശർക്കര          :-   250gram 4-നെയ്യ്                :-   10gram 5-തേൻ                :-   20gram 6-വെള്ളം             :-  10 liter.  നിർമാണ രീതി :-                    പച്ചചാണകം രണ്ടു കിലോ വെള്ളത്തിൽ നന്നായി ലയിപ്പിക്കുക. ശേഷം ഇതിലേക്ക് ഒരു ലിറ്റർ ഗോ മൂത്രം ചേർക്കുക.പിന്നീട് ഇതിലേക്ക് 250 ഗ്രാം ശർക്കര ചേർത്ത് വീണ്ടും നന്നായി യോജിപ്പിക്കുക.                                 ഈ മിശ്രിതം ഒരു ദിവസം തണലുള്ള വൃത്തിയാക്കിയ ഒരു ഭാഗത്തു സൂക്ഷിക്കുക.                          ഒരു ദിവസത്തിനു ശേഷം ഈ മിശ്രിതലേക്ക് 10 ഗ്രാം നെയ്യ് ചേർക്കുക. ശേഷം ഇതിലേക്ക് 20 ഗ്രാം തേനും ചേർത്തിളക്കുക്ക.                         ഒരു ദിവസം കൂടി സൂക്ഷിച്ചു വെച്ച ശേഷം ഒരു ലിറ്ററിലേക്ക് 10 ലിറ്റർ വെള്ളം എന്ന തോതിൽ നേർപ്പിക്കുക . ഇത് ചെടികളിൽ തളിച്ച് നൽകാവുന്നതാണ്. 

വെള്ളീച്ച /WHITE FLY നിയന്ത്രണ രീതികൾ

Image
                         White Fly/വെളീച്ച Attack of white fly on tomato plant  ------------------------------------------------------------------- വെള്ളീച്ച എന്ന പ്രാണി നമ്മുടെ വീട്ടിലെ അടുക്കള തോട്ടം മുതൽ വലിയ കൃഷിയിടത്തെ വരെ നശിപ്പിക്കാൻ സാധ്യതയുള്ള ഒരു പ്രാണിയാണ്. ഈ പ്രാണി ചെടികളിലെ നീര് ഊറ്റി കുടിച് ആ ചെടിയെ പൂർണമായും നശിപ്പിക്കുന്നു . പ്രാണിയുടെ ശല്യം തിരിച്ചറിയാൻ ഉള്ള മാർഗങ്ങൾ :- ഇലകൾക്കടിയിൽ വെള്ള പൂപ്പൽ പോലെ യുള്ള നിറം കാണാൻ സാധിക്കും . ചെടിയിൽ തട്ടി നോക്കിയാൽ അതിൽ നിന്നും പൊടി പാറുന്നത് പോലെ പ്രാണികൾ പാറുന്നത് കാണാൻ സാധിക്കും . ചെടിയിൽ പ്രാണിയുടെ അക്രമം ഉള്ള ഭാഗം ഉണങ്ങി തുടങ്ങും . തുടരുന്നു ചെടി പൂർണമായും നശിക്കും . നിയന്ത്രണ രീതികൾ  വെര്ട്ടിസീലിയം ലേക്കാണെന്നോർ 2 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ ചേർത്ത് ചെടികളിൽ സ്പ്രേ ചെയ്യുക.  വെളുത്തുള്ളി വേപ്പണ്ണ മിശ്രിതം 2% വീര്യത്തിൽ ചെടികൾക്ക് അടിച്ചു കൊടുക്കുക.  മഞ്ഞ കെണി തോട്ടത്തിൽ സ്ഥാപിക്കുക . ------------------------------------------------------------------- Note:- *വെളീച്ചയുടെ അക്രമം കണ്ടുതുടങ്ങിയ

ബീജാമൃതം

Image
ബീജാമൃതം നിർമിക്കുന്ന രീതി                         ബീജാമൃതം മുഖ്യമായും വിത്ത് സംസ്കരിക്കാൻ ഉപയോകിക്കുന്ന ഒന്നാണ് . അവശ്യമായ വസ്തുക്കൾ :- 1-നാടൻ പശുവിൻ ചാണകം : 5 kg 2-ഗോ മൂത്രം                             : 5 liter 3-കുമ്മായം                               : 50 gram 4-രാസ വളം ചേരാത്ത ഒരു പിടി മണ്ണ്  5-ജലം                                         :20ലിറ്റർ + 1 ലിറ്റർ  നിർമ്മാണ രീതി :-                       ചാണകം ഒരു കിഴി രൂപത്തിൽ കെട്ടി 20 literലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ മുക്കി വെക്കുക്ക .1 ലിറ്റർ വെള്ളമെടുത്ത് അതിലേക്ക് 50 ഗ്രാം (ചുണ്ണാമ്പ് ) ഇട്ട് ഒരു രാത്രി (ഏകദേശം 8-12 മണിക്കൂർ ) മുക്കി വെക്കുക്ക.                       ശേഷം ചാണക കിഴി ആ വെള്ളെത്തിലേക്ക് തന്നെ നന്നായി പിഴിഞ്ഞ് എടുക്കുക്ക. ശേഷം ഇതിലേക്ക് ചുണ്ണാമ്പ് ചേർത്ത് ഉണ്ടാക്കിയ വെള്ളവും 5 ലിറ്റർ ഗോ മൂത്രവും ചേർത്തിളക്കുക. -------------------------------------------------------------------

പഞ്ചഗവ്യം നിർമ്മാണ രീതി

Image
പഞ്ചഗവ്യം ആവശ്യമായ വസ്തുക്കൾ :- 1-പച്ച ചാണകം - 4 kg 2-ഗോ മൂത്രം - 5 ലിറ്റർ 3-പാൽ - 1/2 ലിറ്റർ 4-നെയ്യ് - 250 ഗ്രാം 5-തൈര് - 1/2 ലിറ്റർ 6-പാളയം കോടൻ പഴം - 2 എണ്ണം നിർമ്മാണ രീതി :- പച്ച ചാണകവും നെയ്യും ചേർത്തിളക്കി വെയിൽ തട്ടാത്ത സ്ഥലത്ത് ഒരു ദിവസം സൂക്ഷിക്കുക .ഇതിലേക്ക് മറ്റു ചേരുവകൾ അല്പ്പാല്പ്പമായി ചേർക്കുക .ഇത്‌ നന്നായി യോജിപ്പിച് സൂര്യ പ്രകാശം നേരിട്ട് പഠിക്കാത്ത സ്ഥലത്തു സൂക്ഷിക്കുക . ഇത് 15 ദിവസം സൂക്ഷിക്കണം .രണ്ടു നേരം ഇത് നന്നായി ഇളക്കുക . ===================================== Dose :- ഇത് 5 മുതൽ 10 ഇരട്ടി വെള്ളം ചേർത്ത ശേഷം ചെടികളിൽ ഉപയോഗിക്കാവുന്നതാണ് .

Egg amino acid ന്റെ നിർമ്മാണം

Image
മുട്ട അമിനോ ആസിഡ് ന്റെ നിർമ്മാണം  അവശ്യമായ വസ്ത്തുക്കൾ :- 1-ശർക്കര                  : 250 ഗ്രാം  2-മുട്ട                           : 5 എണ്ണം  3-ചെറുനാരങ്ങ നീര് : 10 മുതൽ 15എണ്ണത്തിന്റെ നീര്.  നിർമ്മാണ രീതി : ഒരു പത്രത്തിൽ മുട്ട ഇട്ട് വെക്കുക്ക. ഇതിലേക്ക് മുട്ട മുങ്ങുന്നതിന് കണക്കായി ചെറുനാരങ്ങാ നീര് ഒഴിക്കുക .എന്നിട്ട് ടിൻ അടച്ചു വെക്കുക. 10 ദിവസം അത് പോലെ സൂക്ഷിക്കുക .10 ദിവസത്തിനു ശേഷംനാരങ്ങ നീരിൽ ഇട്ട  മുട്ട എടുത്ത് നാരങ്ങ നീറിലേക്ക് പൊട്ടിച്ചു  ഒഴിക്കുക്ക .ഇതിലേക്ക് ശർക്കര ലായനി ഒഴിച്  വീണ്ടും 10 ദിവസം സൂക്ഷിക്കുക .20 ദിവസത്തിനു ശേഷം ഇത് ചെടികൾക്ക് നേർപ്പിച് നൽകാവുന്നതാണ് . =================================== NOTE :- 1 മുതൽ 2 മില്ലി egg അമിനോ ആസിഡ് ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്  

FISH AMINO ACID ന്റെ നിർമ്മാണം

Image
FISH AMINO ACID ആവശ്യമായ വസ്തുക്കൾ  1-മത്സ്യം - 1 kg 2-ശർക്കര - 1 kg മത്സ്യവും ശർക്കയും തുല്യ അളവിൽ എടുത്ത് എയർ ടൈറ്റ് ജാറിൽ 30 ദിവസം അടച്ചു സൂക്ഷിക്കുക. സൂര്യ പ്രകാശം നേരിട്ട് പതികാത്തിടത്ത് വേണം സൂക്ഷിക്കാൻ. 30 ദിവസത്തിന് ശേഷം അരിച്ചെടുത്ത് 40 ഇരട്ടി വെള്ളം ചേർത്ത് ഉപയോഗിക്കാം.  ===================================== NOTE:- 1-ചുവട്ടിൽ തളിക്കാൻ അനുയോജ്യമായ വീര്യം - 1 ലിറ്ററിന് 40 ലിറ്റർ വെള്ളം ചേർക്കുക . 2-ഇലയിൽ തളിക്കാൻ വീര്യം - 1 ലിറ്ററിന് 40 ലിറ്റർ വെള്ളത്തിൽ കൂടുതൽ ഉപയോഗിക്കുക്ക   3-മറ്റു രാസ വസ്ത്തുക്കളൊന്നും ഇതിൽ ചേർക്കാൻ പാടില്ല   4-ഫോർമാലിൻ ചേർക്കാത്ത മത്സ്യം ലഭിക്കുമെങ്കിൽ അത് ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം .