Posts

Showing posts from January, 2019

ബീജാമൃതം

Image
ബീജാമൃതം നിർമിക്കുന്ന രീതി                         ബീജാമൃതം മുഖ്യമായും വിത്ത് സംസ്കരിക്കാൻ ഉപയോകിക്കുന്ന ഒന്നാണ് . അവശ്യമായ വസ്തുക്കൾ :- 1-നാടൻ പശുവിൻ ചാണകം : 5 kg 2-ഗോ മൂത്രം                             : 5 liter 3-കുമ്മായം                               : 50 gram 4-രാസ വളം ചേരാത്ത ഒരു പിടി മണ്ണ്  5-ജലം                                         :20ലിറ്റർ + 1 ലിറ്റർ  നിർമ്മാണ രീതി :-                       ചാണകം ഒരു കിഴി രൂപത്തിൽ കെട്ടി 20 literലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ മുക്കി വെക്കുക്ക .1 ലിറ്റർ വെള്ളമെടുത്ത് അതിലേക്ക് 50 ഗ്രാം (ചുണ്ണാമ്പ് ) ഇട്ട് ഒരു രാത്രി (ഏകദേശം 8-12 മണിക്കൂർ ) മുക്കി വെക്കുക്ക.                       ശേഷം ചാണക കിഴി ആ വെള്ളെത്തിലേക്ക് തന്നെ നന്നായി പിഴിഞ്ഞ് എടുക്കുക്ക. ശേഷം ഇതിലേക്ക് ചുണ്ണാമ്പ് ചേർത്ത് ഉണ്ടാക്കിയ വെള്ളവും 5 ലിറ്റർ ഗോ മൂത്രവും ചേർത്തിളക്കുക. -------------------------------------------------------------------

പഞ്ചഗവ്യം നിർമ്മാണ രീതി

Image
പഞ്ചഗവ്യം ആവശ്യമായ വസ്തുക്കൾ :- 1-പച്ച ചാണകം - 4 kg 2-ഗോ മൂത്രം - 5 ലിറ്റർ 3-പാൽ - 1/2 ലിറ്റർ 4-നെയ്യ് - 250 ഗ്രാം 5-തൈര് - 1/2 ലിറ്റർ 6-പാളയം കോടൻ പഴം - 2 എണ്ണം നിർമ്മാണ രീതി :- പച്ച ചാണകവും നെയ്യും ചേർത്തിളക്കി വെയിൽ തട്ടാത്ത സ്ഥലത്ത് ഒരു ദിവസം സൂക്ഷിക്കുക .ഇതിലേക്ക് മറ്റു ചേരുവകൾ അല്പ്പാല്പ്പമായി ചേർക്കുക .ഇത്‌ നന്നായി യോജിപ്പിച് സൂര്യ പ്രകാശം നേരിട്ട് പഠിക്കാത്ത സ്ഥലത്തു സൂക്ഷിക്കുക . ഇത് 15 ദിവസം സൂക്ഷിക്കണം .രണ്ടു നേരം ഇത് നന്നായി ഇളക്കുക . ===================================== Dose :- ഇത് 5 മുതൽ 10 ഇരട്ടി വെള്ളം ചേർത്ത ശേഷം ചെടികളിൽ ഉപയോഗിക്കാവുന്നതാണ് .

Egg amino acid ന്റെ നിർമ്മാണം

Image
മുട്ട അമിനോ ആസിഡ് ന്റെ നിർമ്മാണം  അവശ്യമായ വസ്ത്തുക്കൾ :- 1-ശർക്കര                  : 250 ഗ്രാം  2-മുട്ട                           : 5 എണ്ണം  3-ചെറുനാരങ്ങ നീര് : 10 മുതൽ 15എണ്ണത്തിന്റെ നീര്.  നിർമ്മാണ രീതി : ഒരു പത്രത്തിൽ മുട്ട ഇട്ട് വെക്കുക്ക. ഇതിലേക്ക് മുട്ട മുങ്ങുന്നതിന് കണക്കായി ചെറുനാരങ്ങാ നീര് ഒഴിക്കുക .എന്നിട്ട് ടിൻ അടച്ചു വെക്കുക. 10 ദിവസം അത് പോലെ സൂക്ഷിക്കുക .10 ദിവസത്തിനു ശേഷംനാരങ്ങ നീരിൽ ഇട്ട  മുട്ട എടുത്ത് നാരങ്ങ നീറിലേക്ക് പൊട്ടിച്ചു  ഒഴിക്കുക്ക .ഇതിലേക്ക് ശർക്കര ലായനി ഒഴിച്  വീണ്ടും 10 ദിവസം സൂക്ഷിക്കുക .20 ദിവസത്തിനു ശേഷം ഇത് ചെടികൾക്ക് നേർപ്പിച് നൽകാവുന്നതാണ് . =================================== NOTE :- 1 മുതൽ 2 മില്ലി egg അമിനോ ആസിഡ് ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്  

FISH AMINO ACID ന്റെ നിർമ്മാണം

Image
FISH AMINO ACID ആവശ്യമായ വസ്തുക്കൾ  1-മത്സ്യം - 1 kg 2-ശർക്കര - 1 kg മത്സ്യവും ശർക്കയും തുല്യ അളവിൽ എടുത്ത് എയർ ടൈറ്റ് ജാറിൽ 30 ദിവസം അടച്ചു സൂക്ഷിക്കുക. സൂര്യ പ്രകാശം നേരിട്ട് പതികാത്തിടത്ത് വേണം സൂക്ഷിക്കാൻ. 30 ദിവസത്തിന് ശേഷം അരിച്ചെടുത്ത് 40 ഇരട്ടി വെള്ളം ചേർത്ത് ഉപയോഗിക്കാം.  ===================================== NOTE:- 1-ചുവട്ടിൽ തളിക്കാൻ അനുയോജ്യമായ വീര്യം - 1 ലിറ്ററിന് 40 ലിറ്റർ വെള്ളം ചേർക്കുക . 2-ഇലയിൽ തളിക്കാൻ വീര്യം - 1 ലിറ്ററിന് 40 ലിറ്റർ വെള്ളത്തിൽ കൂടുതൽ ഉപയോഗിക്കുക്ക   3-മറ്റു രാസ വസ്ത്തുക്കളൊന്നും ഇതിൽ ചേർക്കാൻ പാടില്ല   4-ഫോർമാലിൻ ചേർക്കാത്ത മത്സ്യം ലഭിക്കുമെങ്കിൽ അത് ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം .

വളച്ചായ നിർമാണ രീതി

Image
വളച്ചായ എന്ന ജൈവ വള നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ : 1-ചാണകം                  - 1 kg 2-ഗോ മൂത്രം               - 1 ലിറ്റർ 3-കടല പിണ്ണാക്ക്       - 50 ഗ്രാം 4-കൊപ്ര പിണ്ണാക്ക്   - 50 ഗ്രാം 5-ശർക്കര                   - 50 ഗ്രാം 6-ജലം                          - 10 ലിറ്റർ നിർമാണ രീതി: ആദ്യം ജലവും ചാണകവും നന്നായി ഇളക്കി യോജിപ്പിക്കുക .ഇതിലേക്ക് ഗോമൂത്രം ചേർത്തിളക്കുക .ശേഷം ഇതിലേക്ക് കടല പിണ്ണാക്കും കൊപ്ര പിണ്ണാക്കും ശർക്കയും മുകളിൽ പറഞ്ഞ അളവിൽ ചേർത്തിളക്കുക . ശേഷം സൂര്യ പ്രകാശം നേരിട്ട്  പതിക്കാത്ത തണൽ ലഭിക്കുന്ന സ്ഥലത്തു സൂക്ഷിക്കുക . ആദ്യത്തെ 10 ദിവസം ഇത് നന്നായി ഇളക്കി കൊടുക്കണം. രാവിലെയും വൈകുന്നേരവും ഇളക്കി കൊടുക്കുന്നത് വളരെ നല്ലതാണ്. പിന്നീടുള്ള 10 ദിവസം ഇത് കോട്ടൺ തുണി കൊണ്ട് മൂടി സൂക്ഷിക്കുക  20 ദിവസത്തിനു ശേഷം ഇത് അരിച്ചെടുത്ത് ചെടികളിൽ സ്പ്രേ ചെയ്യാവുന്നതാണ് .

തേയില ചണ്ടി വളം

Image
തേയില ചണ്ടി വളം  നമ്മുടെ വീട്ടിൽ വെച്ച് വളരെ പെട്ടന്ന് തീരെ ചിലവില്ലാതെ നമ്മുക്ക് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വളമാണ് ഇത് . ആവശ്യമായ വസ്ത്തുക്കൾ : 1-തേയില ചണ്ടി  2-മുട്ട തോട്  3-ചാരം  തേയില ചണ്ടിയും മുട്ട തോടും ചാരവും എടുത്ത് നന്നായി യോജിപ്പിച് വെക്കുക. ശേഷം ഇത് ചെടികൾക്ക് മേൽ വളമായി ഉപയോഗിക്കാവുന്നതാണ്.  ------------------------------------------------------------------- Note: 1-ഇത് ചെടികളിൽ നിന്നും ഏകദേശം 30cm അകാലത്തിൽ ഇട്ടുകൊടുക്കുക . 2-ഇത് ചെടികൾക്ക് വളരെ നല്ലതും വളർച്ചക്ക് സഹായകവുമാണ്.