വളച്ചായ നിർമാണ രീതി

വളച്ചായ എന്ന ജൈവ വള നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ :

1-ചാണകം                  - 1 kg
2-ഗോ മൂത്രം               - 1 ലിറ്റർ
3-കടല പിണ്ണാക്ക്       - 50 ഗ്രാം
4-കൊപ്ര പിണ്ണാക്ക്   - 50 ഗ്രാം
5-ശർക്കര                   - 50 ഗ്രാം
6-ജലം                          - 10 ലിറ്റർ




നിർമാണ രീതി:

ആദ്യം ജലവും ചാണകവും നന്നായി ഇളക്കി യോജിപ്പിക്കുക .ഇതിലേക്ക് ഗോമൂത്രം ചേർത്തിളക്കുക .ശേഷം ഇതിലേക്ക് കടല പിണ്ണാക്കും കൊപ്ര പിണ്ണാക്കും ശർക്കയും മുകളിൽ പറഞ്ഞ അളവിൽ ചേർത്തിളക്കുക .
ശേഷം സൂര്യ പ്രകാശം നേരിട്ട്  പതിക്കാത്ത തണൽ ലഭിക്കുന്ന സ്ഥലത്തു സൂക്ഷിക്കുക .

ആദ്യത്തെ 10 ദിവസം ഇത് നന്നായി ഇളക്കി കൊടുക്കണം. രാവിലെയും വൈകുന്നേരവും ഇളക്കി കൊടുക്കുന്നത് വളരെ നല്ലതാണ്.
പിന്നീടുള്ള 10 ദിവസം ഇത് കോട്ടൺ തുണി കൊണ്ട് മൂടി സൂക്ഷിക്കുക 
20 ദിവസത്തിനു ശേഷം ഇത് അരിച്ചെടുത്ത് ചെടികളിൽ സ്പ്രേ ചെയ്യാവുന്നതാണ് .


Comments

Popular posts from this blog

FISH AMINO ACID ന്റെ നിർമ്മാണം

തേയില ചണ്ടി വളം